പ്രധാനമന്ത്രി കേരളത്തിലെത്തി

Posted on: December 14, 2015

Narendra-Modi-big

കൊച്ചി : പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരളസന്ദർശനത്തിനായി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ നാവിസേന വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രധാനമന്ത്രിയെ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ കെ. ബാബു, കെ.പി. മോഹനൻ, കെ.വി. തോമസ് എംപി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

കൊച്ചിയിൽ നിന്ന് ഹെലികോപ്ടർ മാർഗം നരേന്ദ്ര മോദി തൃശൂരിലേക്ക് പോയി. തേക്കിൻകാട് മൈതാനത്ത് ബിജെപി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും.