വോക്‌സ്‌വാഗന്റെ പുതിയ കോംപാക്ട് സെഡാൻ അടുത്തവർഷം

Posted on: November 26, 2015

Volkswagen-India-Pune-Plant

മുംബൈ : ഇന്ത്യൻ വിപണിക്കുവേണ്ടിയുള്ള വോക്‌സ്‌വാഗന്റെ പുതിയ കോംപാക്ട് സെഡാൻ അടുത്തവർഷം പുറത്തിറക്കും. പുതിയ സെഡാൻ വികസിപ്പിക്കുന്നതിന് വേണ്ടി 720 കോടി രൂപയാണ് വോക്‌സ്‌വാഗൻ മുടക്കുന്നത്.

പൂനെ പ്ലാന്റിൽ നിർമ്മിക്കുന്ന പുതിയ കാർ 2016 ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോഎക്‌സ്‌പോയിൽ അവതരിപ്പിക്കും. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള കാറായിരിക്കും പുറത്തിറക്കുന്നതെന്ന് വോക്‌സ്‌വാഗൻ ഡയറക്ടർ മൈക്കേൽ മേയർ പറഞ്ഞു.