ദുബായ് ഡെസേർട്ട് എക്‌സ്ട്രീം ടോപ് 100 എസ്എംഇ ലിസ്റ്റിൽ മൂന്നാമത്

Posted on: November 22, 2015

Dubai-Desert-Extreme-Top-10

ദുബായ് : മിഡിൽഈസ്റ്റിലെ പ്രമുഖ സ്‌പോർട്സ് – ലൈഫ്‌സ്റ്റൈൽ വിതരണക്കാരായ ദുബായ് ഡെസേർട്ട് എക്‌സ്ട്രീം ദുബായിലെ ടോപ്പ് 100 എസ്എംഇ ലിസ്റ്റിൽ മൂന്നാമത്. ദുബായിലെ 4,532 കമ്പനികളിൽ നിന്നാണ് ഏറ്റവും മികച്ച 100 സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിനെ കണ്ടെത്തിയത്. യുഎഇ നാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും മുഹമ്മദ് ബിൻ റാഷിദ് ഫൗണ്ടേഷൻ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവാർഡ് സമ്മാനിച്ചു.

ദുബായിൽ 2001 ൽ ആരംഭിച്ച ദുബായ് ഡെസേർട്ട് എക്‌സ്ട്രീം ആക്ഷൻ സ്‌പോർട്‌സ്, ബൈക്ക്‌സ്, എക്വിപ്‌മെന്റ്, അപ്പാരൽ, ഫുട്‌വെയർ തുടങ്ങിയവ മിഡിൽഈസ്റ്റിൽ ഉടനീളം വിതരണം ചെയ്തുവരുന്നു.