ഡിഡിഇ എക്‌സ്‌ക്ലൂസീവ് ഹെഡ്‌വെയർ സ്‌റ്റോർ ദുബായ് മാളിൽ

Posted on: December 14, 2015

DDE-Captiv8-Store-inaug-Big

ദുബായ് : ദുബായ് ഡെസേർട്ട് എക്‌സ്ട്രീമിന്റെ (ഡിഡിഇ) എക്‌സ്‌ക്ലൂസീവ് ഹെഡ് വെയർ സ്‌റ്റോർ – കാപ്റ്റീവ്8  ദുബായ് മാളിൽ തുറന്നു. ആക്ഷൻ സ്‌പോർട്‌സ്, ലൈഫ്‌സ്റ്റൈൽ, ബൈസിക്കിൾ സ്‌പോർട്ട് തുടങ്ങിയവയ്ക്ക് അനുയോജ്യമായ നിരവധി ലോകോത്തര ബ്രാൻഡുകൾ കാപ്റ്റീവ്8 ൽ ലഭ്യമാണ്. ഉത്പന്നങ്ങളുടെ കസ്റ്റമൈസേഷനും പേഴ്‌സണലൈസേഷനും ഇവിടെ സാധ്യമാണ്.

DDE-Captiv8-Sttore-Big

കെയ്‌ലർ & സൺസ്, മെലിൻ, 47, നെഫ്, സ്റ്റാർട്ടർ, മിച്ചൽ & നെസ്, വോൾകോം, എറ്റ്‌നിസ്, ആൾട്ടമൗണ്ട്, ഇലക്ട്രിക് തുടങ്ങിയ ബ്രാൻഡുകൾ കാപ്റ്റീവ് 8 ലെ ഉത്പന്നനിരയെ സമ്പന്നമാക്കുന്നു. 4,995 ദിർഹംസ് വില വരുന്ന മെലിൻ ക്യാപ് വരെ കാപ്റ്റീവ്8 ൽ ഉണ്ടെന്ന് ഡിഡിഇ സിഇഒ ഷഹരിയാർ കോഡ്‌സ്ജസ്‌റ്റേഷ് പറഞ്ഞു. എൻബിഎ ടീം അംഗങ്ങളുടെ പേരും നമ്പരും രേഖപ്പെടുത്തിയ ക്യാപുകളുണ്ട്. കാപ്റ്റീവ്8 ന് ലഭിച്ച ആവേശകരമായ പിന്തുണ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ പ്രേരകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.