അംഗദ് പോൾ മരണമടഞ്ഞു

Posted on: November 9, 2015

Angad-Paul-Big

ലണ്ടൻ : ബ്രിട്ടണിലെ കാപ്‌റോ ഗ്രൂപ്പ് സിഇഒ അംഗദ് പോൾ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു. പ്രമുഖ എൻആർഐ വ്യവസായി ലോർഡ് സ്വരാജ് പോളിന്റെ പുത്രനാണ്. സെൻട്രൽ ലണ്ടനിലെ 8 നില വസതിയുടെ പെന്റ് ഹൗസിൽ നിന്നും താഴെ വീണ് മരിച്ച നിലയിലാണ് ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 4.30 ടെയാണ് അദ്ദേഹത്തെ കണ്ടെത്തിയത്. മരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ലണ്ടൻ പോലീസ് അറിയിച്ചു. അഭിഭാഷകയായ മൈക്കലെ ബോൺ ആണ് ഭാര്യ.

10,000 ലേറെ ജീവനക്കാരുള്ള 40 കമ്പനികളാണ് കാപ്‌റോ ഗ്രൂപ്പിലുള്ളത്. കാർ കംപോണന്റസ്, സ്റ്റീൽ, ഹോട്ടൽ തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുള്ള കാപ്‌റോ ഗ്രൂപ്പിന് ഒരു ബില്യൺ പൗണ്ടിലേറെ വാർഷിക ടേണോവറുണ്ട്.