എസ് ആർ എസ് സിനിമാസ് 50 സ്‌ക്രീനുകൾ ആരംഭിക്കും

Posted on: October 23, 2015

SRS-Cinemas-Bigചെന്നൈ : എസ് ആർ എസ് സിനിമാസ് ദക്ഷിണേന്ത്യയിൽ 50 സ്‌ക്രീനുകൾ (11,000 സീറ്റുകൾ) കൂടി ആരംഭിക്കും. ഓരോ പ്രോപ്പർട്ടിയിലും നാല് സ്‌ക്രീനുകൾ വീതമുണ്ടാകും. 2016 ൽ മൊത്തം 100 സ്‌ക്രീനുകളാണ് ലക്ഷ്യം.

വികസനത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയിൽ മൾട്ടിപ്ലെക്‌സുകൾ ഏറ്റെടുക്കാനും എസ് ആർ എസ് ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇപ്പോൾ പഞ്ചാബ്, ഉത്തർ പ്രദേശ്, ബീഹാർ, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 57 സ്‌ക്രീനുകളാണ് (14,750 സീറ്റുകൾ) എസ് ആർ എസിനുള്ളത്.