എയർകോസ്റ്റ 350 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു

Posted on: September 19, 2015

Air-Costa-Flight-big

ഹൈദരാബാദ് : പ്രാദേശിക എയർലൈനായ എയർകോസ്റ്റ വികസനപ്രവർത്തനങ്ങൾക്കായി 350 കോടി രൂപയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. 26 ശതമാനം ഓഹരികൾ നിക്ഷേപകർക്ക് നൽകുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിവേക് ചൗധരി പറഞ്ഞു.

വിജയവാഡ ആസ്ഥാനമായുള്ള കമ്പനി പാൻ ഇന്ത്യ ലൈസൻസിന് ഡിജിസിഎക്ക് അപേക്ഷ നൽകിയിട്ടുണ്ട്. 2016 ൽ ആറ് എയർക്രാഫ്റ്റുകൾ കൂടി ഫ്‌ലീറ്റിൽ
ഉൾപ്പെടുത്തും. നാല് എംബ്രർ വിമാനങ്ങളാണ് ഇപ്പോഴുള്ളത്. പ്രതിദിനം 35 സർവീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്.