എയർ കോസ്റ്റ ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്തു

Posted on: August 4, 2016

Air-Costa-Flight-big

ഹൈദരാബാദ് : എയർപെഗാസസിന് പിന്നാലെ എയർ കോസ്റ്റയും പ്രതിസന്ധിയിൽ. വിജയവാഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എയർ കോസ്റ്റയുടെ എല്ലാ ഫ്‌ളൈറ്റുകളും ഇന്ന് കാൻസൽ ചെയ്തു.

വിമാനവാടക ഇനത്തിലുള്ള കുടിശികയാണ് എയർകോസ്റ്റയ്ക്കും വിനയായതെന്നാണ് വ്യോമയാനവൃത്തങ്ങൾ നൽകുന്ന സൂചന. 112 സീറ്റുകൾ വീതമുള്ള മൂന്ന് എംബറർ ഇ-190 വിമാനങ്ങളാണ് എയർ കോസ്റ്റ ഫ്‌ളീറ്റിലുള്ളത്.

റീജണൽ എയർലൈനായ എയർ കോസ്റ്റ അടുത്തയിടെ രാജ്യത്തെമ്പാടും സർവീസ് നടത്താനുള്ള ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ദക്ഷിണേന്ത്യയിലെ ഒൻപത് കേന്ദ്രങ്ങളിലേക്കായി പ്രതിദിനം 24-32 ഫ്‌ളൈറ്റുകളാണ് ഇപ്പോൾ എയർ കോസ്റ്റ ഓപറേറ്റ് ചെയ്യുന്നത്.