റിനോൾട്ട് ക്വിഡ് പ്രീലോഞ്ച് ബുക്കിംഗ് തുടങ്ങി

Posted on: September 17, 2015

Renault-KWID-Big

ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് ക്വിഡിന്റെ പ്രീലോഞ്ച് ബുക്കിംഗ് തുടങ്ങി. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ് ക്വിഡ് എന്നാണ് കമ്പനിയുടെ അവകാശപ്പെടുന്നത്. എസ് യു വി യുടെ രൂപഭംഗിയുള്ള ക്വിഡിന് ലിറ്ററിന് 25.17 കിലോമീറ്ററാണ് മൈലേജ്.

25,000 രൂപയാണ് ബുക്കിംഗ് നിരക്ക്. നാല് വേരിയന്റുകളാണുള്ളത്. ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്ന ക്വിഡ് വൈകാതെ മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും.