വി പി സജീവന് സെസ് ബിസിനസ് എക്‌സലൻസ് അവാർഡ്

Posted on: August 18, 2015

CESS-India-Award-to-V.P.-Sa

ന്യൂഡൽഹി : കൗൺസിൽ ഫോർ ഇക്കണോമിക് ആൻഡ് സയന്റിഫിക് സ്റ്റഡീസ് ഇന്ത്യ (സെസ്) ഏർപ്പെടുത്തിയ ബിസിനസ് എക്‌സലൻസ് അവാർഡ് ഇസി ഇന്ത്യ സിഇഒ വി പി സജീവന് ലഭിച്ചു. ഡിജിറ്റൽ ഇമേജിംഗ് മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.

ഗുർഗാവിൽ നടന്ന ചടങ്ങിൽ ഹരിയാന -പഞ്ചാബ് ഗവർണർ കാപ്ടൻ സിംഗ് സോളങ്കിയിൽ നിന്നും വി പി സജീവൻ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളിയായ വി പി സജീവൻ 2013 മെയ് മുതൽ ഇസി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചുവരികയാണ്. നേരത്തെ കാനൺ ഇന്ത്യയിലും സീറോക്‌സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.