ആസ്റ്റർ മെഡ്‌സിറ്റിക്ക് ഹെൽത്ത്‌കെയർ എക്‌സലൻസ് അവാർഡ്

Posted on: August 18, 2015

Aster-Medcity-CMO-Award-aug

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റി അഞ്ച് ഹെൽത്ത്‌കെയർ എക്‌സലൻസ് അവാർഡുകൾ സ്വന്തമാക്കി. ആരോഗ്യപരിപാലനരംഗത്തെ ഏറ്റവും മികച്ച ഗുണമേന്മയ്ക്കുള്ള അവാർഡ്, ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നൂതനപദ്ധതിക്കുള്ള അവാർഡ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങളാണ് ആസ്റ്റർ സ്വന്തമാക്കിയത്.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പനാണ് ആരോഗ്യരംഗത്തെ ഈ വർഷത്തെ ഏറ്റവും മികച്ച സംരംഭകനുള്ള അവാർഡ് ലഭിച്ചത്. ആരോഗ്യമേഖലയിൽ മികച്ച പ്രചാരണപരിപാടിക്കുള്ള അവാർഡ് ഏറെ പ്രശംസയേറ്റുവാങ്ങിയ ‘വീ വിൽ ട്രീറ്റ് യു വെൽ’  നേടി. സിംഗപ്പൂരിലെ പാൻ പസഫിക്കിൽ നടന്ന ആറാമത് സിഎംഒ ഏഷ്യ ഹെൽത്ത്‌കെയർ പുരസ്‌കാരചടങ്ങിൽ സിഇഒ  ഡോ. ഹരീഷ് പിള്ള അവാർഡുകൾ ഏറ്റുവാങ്ങി.

ആസ്റ്റർ മെഡ്‌സിറ്റി ഉയർന്ന ഗുണമേന്മയുള്ള മെഡിക്കൽ സേവനങ്ങളും നവീന പദ്ധതികളുമാണ് രോഗികൾക്കും സമൂഹത്തിനും നല്കി വരുന്നത്. ‘വീ വിൽ ട്രീറ്റ് യു വെൽ’ എന്നതിന് അനുസരിച്ചുള്ള സേവനങ്ങൾ നല്കാനാണ് പരിശ്രമിക്കുന്നതെന്ന് ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി.