സാബു തോമസിന് ഏഷ്യൻ സിഎഫ്ഒ അവാർഡ്

Posted on: September 2, 2015

Sabu-Thomas-Esaf-cfo-Big

തൃശൂർ : ഏഷ്യൻ രാജ്യങ്ങളിലെ ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ മേഖലയിലെ മികച്ച ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ആയി തൃശൂരിലെ ഇസാഫ് മൈക്രോഫിനാൻസ് സിഎഫ്ഒ സാബു തോമസിനെ സിഎംഒ ഏഷ്യ തെരഞ്ഞെടുത്തു. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ യുഎഇ മൈനോരിറ്റി അഫയേഴ്‌സ് സെക്രട്ടറി ജനറൽ തായിബ് അബ്ദുൾ റഹ്മാനിൽ നിന്ന് സാബു തോമസ് അവാർഡ് ഏറ്റുവാങ്ങി.

ചാർട്ടേഡ് അക്കൗണ്ടന്റായ സാബു തോമസ് അടുത്തിടെ സിമയും വേൾഡ് സിഎസ്ആറും ചേർന്ന് ഏർപ്പെടുത്തിയ ഇൻഫ്‌ളുവൻഷ്യൽ സിഎഫ്ഒ അവാർഡും കരസ്ഥമാക്കിയിരുന്നു. 2013 ൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ ഫിനാൻഷ്യൽ കൺട്രോളർ ആയിരിക്കെ കോൺഫെഡറേഷൻ ഓഫ് ഏഷ്യൻ ബിസിനസിന്റെ സിഎഫ്ഒ ഓഫ് ദി ഇയർ അവാർഡും സിഎഫ്ഒ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബെസ്റ്റ് സിഎഫ്ഒ അവാർഡും നേടി.

കോട്ടയം ഏറ്റുമാനൂർ ഊന്നുകല്ലേൽ തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ഹർഷ. മക്കൾ: നോറ, ലൊറെയ്ൻ.