ഗ്ലോബൽ ഹോക്ക് ടെലിമെഡിസിന് ഇൻസ്പിരേഷ്ണൽ കമ്പനി അവാർഡ്

Posted on: August 6, 2015

GDIH-BIZZ-2015-Award-Big

ദുബായ് : ഗ്ലോബൽ ഹോക്ക് ടെലിമെഡിസിൻ & ഡയഗ്‌നോസ്റ്റിക്‌സിന് ബിസ് 2015 വേൾഡ് ഇൻസ്പിരേഷ്ണൽ മെഡിക്കൽ കോർപറേറ്റ്‌സ് എക്‌സലൻസ് അവാർഡ്. ലാസ് വേഗാസിലെ സീസർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഹോക്ക് ഡയറക്ടർ ഡോ. നവാബ് ഷാഫി ഉൾ മുൾക്കും മെഡിക്കൽ ഡയറക്ടർ ഡോ. യാസ്മിൻ ഉൾ മുൾക്കും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ഹൂസ്റ്റണിലെ വേൾഡ് കോൺഫെഡറേഷൻ ഓഫ് ബിസിനസ് ആണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. യുഎഇയിലെ മുൾക് ഹോൾഡിംഗ്‌സിന്റെ ഭാഗമാണ് ഗ്ലോബൽ ഹോക്ക് ടെലിമെഡിസിൻ .