ആഗോള റൈസ് ബ്രാൻ ഓയിൽ കോൺഫറൻസ് മുംബൈയിൽ

Posted on: August 3, 2015

Rice-Bran-Oil-Big

കൊച്ചി : രണ്ടാമത് ആഗോള റൈസ് ബ്രാൻ ഓയിൽ കോൺഫറൻസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ചൈന, ജപ്പാൻ, വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായ, ആരോഗ്യ രംഗങ്ങളിലെ വിദഗ്ദ്ധർ രണ്ടു ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. കോൺഫറൻസ് ഓഗസ്റ്റ് ഏഴിന് മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്യും. സോൾവന്റ് എക്‌സ്ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാവും കോൺഫറൻസിന് ആതിഥ്യം വഹിക്കുന്നത്.

റൈസ് ബ്രാൻ ഓയിലിനെ ആരോഗ്യകരമായ എണ്ണയായി അവതരിപ്പിക്കാനുള്ള പദ്ധതികൾ കോൺഫറൻസ് ചർച്ച ചെയ്യും. അരിയുടെ തവിടിൽ നിന്ന് എടുക്കുന്നതാണ് റൈസ് ബ്രാൻ ഓയിൽ. ആഗോള തലത്തിൽ 15 ലക്ഷം ടൺ റൈൻ ബ്രാൻ ഓയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിൽ 9.5 ലക്ഷം ടൺ ആണ് വാർഷിക ഉത്പാദനം. ഏറ്റവും ആരോഗ്യകരമായ ഭക്ഷ്യ എണ്ണയായി റൈസ് ബ്രാൻ ഓയിൽ ഉയർത്തിക്കാട്ടാൻ കോൺഫറൻസ് സഹായിക്കുമെന്ന് ഇതേക്കുറിച്ചു വിശദീകരിച്ച സോൾവന്റ് എക്‌സ്ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബി. വി. മേത്ത പറഞ്ഞു.