കെ.പി.എൽ. ശുദ്ധി റൈസ് ബ്രാൻ ഓയിൽ

Posted on: October 24, 2018

കൊച്ചി : ഭക്ഷ്യ എണ്ണ മേഖലയിലെ കെ.പി.എൽ. ഓയിൽ മിൽസ് തങ്ങളുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി റൈസ് ബ്രാൻ ഓയിൽ വിപണിയിൽ അവതരിപ്പിച്ചു. ഒരു ലിറ്ററിന്റേയും 500 മില്ലി ലിറ്ററിന്റേയും പെറ്റ് ബോട്ടിലുകളിലും പൗച്ചുകളിലുമാണ് കെ.പി.എൽ ശുദ്ധി റൈസ് ബ്രാൻ ഓയിൽ പുറത്തിറക്കിയിട്ടുള്ളത്.

ഏറ്റവും മികച്ചതും ശുദ്ധവുമായ എണ്ണ ഉപഭോക്താക്കളിലെത്തുന്നു എന്നുറപ്പാക്കാനായി പുതിയ ശേഖരണ ടാങ്കുകളും പാക്കിങ് മെഷിനുകളും അതി കർശനമായ ഗുണമേൻമാ നിയന്ത്രണ മാർഗങ്ങളുംഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ മേഖലിലെ മുൻനിരക്കാരായ കെ.പി.എൽ. ഈ വർഷം മെയ് മാസത്തിലാണ് കെ.പി.എൽ. ശുദ്ധി ആറു തരം അച്ചാറുകൾ വിജയകരമായി വിപണിയിലെത്തിച്ചത്. കണ്ണിമാങ്ങ, കട്ട് മാങ്ങ, നാരങ്ങ, വെളുത്തുളളി, മീൻ, ചെമ്മീൻ അച്ചാറുകളായിരുന്നു വിപണിയിലെത്തിച്ചത്. വ്യാപാര മേഖലയിൽ നിന്നും വീട്ടമ്മമാരിൽ നിന്നും വളരെ മികച്ച പ്രതികരണം ലഭിച്ച ഈ ഉത്പന്നങ്ങൾ കേരളം മുഴുവനും വിതരണം ചെയ്യുന്നുണ്ട്.

ഇരിങ്ങാലക്കുട ആസ്ഥാനമായി 1941 ൽ പ്രവർത്തനമാരംഭിച്ച കെ.പി.എൽ. ഓയിൽ മിൽസിന് രാജ്യത്തിനകത്തും പുറത്തുമായുള്ള ഭക്ഷ്യ എണ്ണ വ്യവസായ രംഗത്ത് 75 വർഷത്തിലേറെ വരുന്ന പ്രവർത്തന പാരമ്പര്യമാണുള്ളത്. തങ്ങളുടെ 15 കിലോഗ്രാം ബൾക്ക് പാക്കുമായി കേരളത്തിലെ പ്രാദേശിക വിപണിയും അഖിലേന്ത്യാ വിപണിയും കീഴടിക്കിയ ശേഷമായിരുന്നു 1995 ൽ കെ.പി.എൽ. ശുദ്ധി ബ്രാൻഡിലുള്ള വെളിച്ചെണ്ണ പുറത്തിറക്കിയത്. 23 വർഷത്തിലേറെയായി വീട്ടമ്മമാർക്കിടയിൽ വൻ ജനപ്രീതിയാണ് കെ.പി.എൽ. ശുദ്ധി നേടിയിട്ടുള്ളത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ശക്തവും സുസ്ഥിരവുമായ മുന്നേറ്റം കാഴ്ച വെക്കുന്ന സ്ഥാപനം കെ.പി.എൽ. ശുദ്ധി സൺഫ്‌ളവർ ഓയിൽ, കെ.പി.എൽ. ശുദ്ധി എള്ളെണ്ണ, കെ.പി.എൽ. ശുദ്ധി തേങ്ങാപ്പാൽപ്പൊടി, കെ.പി.എൽ. ശുദ്ധി വെർജിൻ വെളിച്ചെണ്ണ തുടങ്ങിയ മറ്റ് ഉത്പന്നങ്ങളും പുറത്തിറക്കിയിരുന്നു.

ഗൾഫ്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്കവാറും രാജ്യങ്ങളിലേക്ക് കെ.പി.എൽ. ഇപ്പോൾ കയറ്റുമതി നടത്തുന്നുമുണ്ട്. കെപിഎൽ ഓയിൽ മിൽസ് ചെയർമാൻ ജോഷ്വ ആന്റോ, മാനേജിംഗ് ഡയറക്ടർ ജോസ് ജോൺ, എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. ജെ. പിയൂസ്, ബിസിനസ് കൺസൾട്ടന്റ് ദേവരാജ് കെ.കെ. തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.