വോഡഫോൺ ഇന്ത്യയ്ക്ക് വിറ്റുവരവിൽ 6.9 ശതമാനം വളർച്ച

Posted on: July 25, 2015

Vodafone-Store-big

ന്യൂഡൽഹി : വോഡഫോൺ ഇന്ത്യ നടപ്പുധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 11,017 കോടി രൂപ വിറ്റുവരവ് നേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് (10,302 കോടി) 6.9 ശതമാനം വളർച്ച കൈവരിച്ചു. ഡാറ്റാ ഉപയോഗം 37,707 ടെറബൈറ്റിൽ നിന്നും 67,970 ടിബിയായി വർധിച്ചു. ഡാറ്റാ വരുമാനത്തിൽ 65 വർധനയുണ്ടായി. ഇക്കാലയളവിൽ 3.1 ദശലക്ഷം പുതിയ ഡാറ്റാ വരിക്കാരെ ലഭിച്ചു. ഇതോടെ മൊത്തം ഡാറ്റാ വരിക്കാരുടെ എണ്ണം 66.8 ദശലക്ഷമായി.

കമ്പനിക്ക് ഇപ്പോൾ 22 ദശലക്ഷം 3ജി വരിക്കാരുണ്ട്. 91 ശതമാനം നഗരമേഖലയിലും 3ജി നെറ്റ് വർക്ക് ഏർപ്പെടുത്താൻ വോഡഫോണിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ 3ജി ശൃംഖല 95 ശതമാനമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 14,000 2ജി സൈറ്റുകളും 21,000 3ജി സൈറ്റുകളുമാണ് കമ്പനിക്കുള്ളത്.