നരേന്ദ്ര മോദി സെപ്റ്റംബറിൽ സിലിക്കൺവാലി സന്ദർശിക്കും

Posted on: July 19, 2015

Narendra-Modi-big

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ സിലിക്കൺവാലി സന്ദർശിക്കും. രണ്ടാം യുഎസ് പര്യടനത്തിന്റെ ഭാഗമായാണ് മോദി സാൻഫ്രാൻസിസ്‌കോയിൽ എത്തുന്നത്.

നെഹ്‌റുവിന് ശേഷം (1949) സാൻഫ്രാൻസിസ്‌കോ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സിലിക്കൺ വാലിയിലെ ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. ആദ്യ യുഎസ് സന്ദർശനത്തിനിടെ മാഡിസൺ സ്‌ക്വയറിൽ മോദിക്കു ലഭിച്ച അത്ഭുതപൂർവമായ സ്വീകരണം സിലിക്കൺ വാലിയിലും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.