പി. കെ. വർഗീസ് നിര്യാതനായി

Posted on: July 13, 2015

KSE-P.-K.-Varghese-big

ഇരിങ്ങാലക്കുട : കെഎസ്ഇ. ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ പി. കെ. വർഗീസ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് (14.07.2015) രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. കെ.എസ്.ഇ. ലിമിറ്റഡിൽ 29 വർഷം ഡയറക്ടറായും പിന്നീട് ഹോൾ ടൈം ഡയറക്ടറായും 1994 മുതൽ എക്‌സിക്യൂട്ടിവ് ഡയറക്ടറായും സേവനമനുഷ്ടിച്ചു വരികയായിരുന്നു.

ബ്രഹ്മകുളത്ത് പരേതനായ പൊക്കത്ത് കൊച്ചുവറീതിന്റെയും കിടങ്ങൻ മേരിയുടെയും മകനാണ്. ഭാര്യ മേരിക്കുട്ടി തുറവൂർ മംഗലി കുടുംബാംഗം. മക്കൾ: സീമ (കുവൈറ്റ്), സൗമ്യ (കുവൈറ്റ്), റോസ് (കൊച്ചി), അൽേഫാ (സിംഗപ്പൂർ).

മരുമക്കൾ: ചിറമൽ പടിഞ്ഞാറെത്തല സുരേഷ് ജോസ് (കുവൈറ്റ്), ബ്രഹ്മകുളത്ത് തെക്കത്ത് ജിനോ ജോസ് (കുവൈറ്റ്), തേക്കാനത്ത് പണ്ടാരവളപ്പിൽ സജിത്ത് ജെയിംസ് (കൊച്ചി), ചുക്കിരിയാൻ എഡ്വിൻ വിൽസൺ (സിംഗപ്പൂർ).