പിവിആർ സിനിമാസ് 1000 സ്‌ക്രീനുകൾ തുറക്കും

Posted on: July 5, 2015

PVR-Cinemas-Big

മുംബൈ : മൾട്ടിപ്ലെക്‌സ് ചെയിനായ പിവിആർ സിനിമാസ് 2018 ഓടെ  1,000 സ്‌ക്രീനുകൾ സ്ഥാപിക്കും. നിലവിൽ 467 സ്‌ക്രീനുകളാണ് പിവിആറിനുള്ളത്. ടയർ 2, ടയർ 3 ടൗണുകളിലെ വികസനത്തിനായിരിക്കും ഇനി ഊന്നൽ നൽകുന്നതെന്ന് പിവിആർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി പറഞ്ഞു.

മൾട്ടിപ്ലെക്‌സുകളുടെ വരുമാനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത് മെട്രോകളിലും ദേശീയ തലസ്ഥാന മേഖലയിലും നിന്നാണ്. ഇവിടങ്ങളിൽ വിപണി സ്ഥിര നേടിക്കഴിഞ്ഞ സാഹചര്യത്തിൽ പുതിയ അർധനഗരങ്ങളിലേക്ക് തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.