ടാറ്റാ കെമിക്കൽസ് രാസവളം ബിസിനസ് വിൽക്കാൻ ഒരുങ്ങുന്നു

Posted on: July 1, 2015

Fertilizer-Spraying-Big

മുംബൈ : ടാറ്റാ കെമിക്കൽസ് രാസവളം ബിസിനസ് വിൽക്കാൻ ഒരുങ്ങുന്നു. ഒരു ബില്യൺ ഡോളറിന് രണ്ട് ഫെർട്ടിലൈസർ പ്ലാന്റുകളും വിൽക്കാനാണ് ആലോചന. വാങ്ങാൻ താത്പര്യമുള്ളവരെ കണ്ടുപിടിക്കാൻ കൊട്ടക് മഹീന്ദ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുപിയിലെ ബാബ്രലയിലും പശ്ചിമബംഗാളിലെ ഹൽദിയയിലുമാണ് ഫെർട്ടിലൈസർ പ്ലാന്റുകൾ. കൺസ്യൂമർ, ഇൻഡസ്ട്രിയൽ കെമിക്കൽ ബിസിനസുകൾക്ക് ഊന്നൽ നൽകാനാണ് ടാറ്റാ കെമിക്കൽസിന്റെ തീരുമാനം.