ദുബായിൽ അന്താരാഷ്ട്ര യോഗ ദിനം 12 ന്

Posted on: June 7, 2015

Dubai-Yoga-day-Press-meet-B

ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. സബീൽ പാർക്കിൽ നടക്കുന്ന ദിനാചരണത്തിൽ 12,000 ൽപ്പരം പേർ പങ്കെടുക്കും. ഫ്രണ്ട്‌സ് ഓഫ് യോഗയുമായി ചേർന്നാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ് ചടങ്ങുകൾ. 40 മിനിട്ട് യോഗ പരിശീലനവും കലാപരിപാടികളുമുണ്ടായിരിക്കും. 3,000 പേർക്ക് യോഗ പരിശീലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്താ പറഞ്ഞു.

ദുബായ് മുനിസിപ്പാലിറ്റി പാർക്‌സ് ആൻഡ് ഹോർട്ടിക്കൾച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് ഹസൻ അൽ ഫർദാൻ, ഫ്രണ്ട് ഓഫ് യോഗ സ്ഥാപകൻ ഗുരുജി കെ. ബി. മാധവൻ, ദുബായ് മുനിസിപ്പാലിറ്റി മാർക്കറ്റിംഗ് ആൻഡ് പ്രമോഷൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി അലിയ മുഹമ്മദ് മാലിക്, യോഗ ദിനാചരണത്തിന്റെ ചീഫ് കോ ഓർഡിനേറ്റർ മനോജ് മേനോൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക്  http://www.friendsofyogaglobal.org/എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന് സബീൽപാർക്കിൽ സ്‌പെഷ്യൽ കൗണ്ടറുമുണ്ടായിരിക്കും.