വാറൻ ബഫറ്റിനൊപ്പം ലഞ്ച് കഴിക്കാൻ 2.34 ദശലക്ഷം ഡോളർ

Posted on: June 7, 2015

Warren-Buffett-Lunch-Big

ന്യൂയോർക്ക് : ബില്യണയർ നിക്ഷേപകൻ വാറൻ ബഫറ്റിനൊപ്പം ലഞ്ച് കഴിക്കാൻ ഒരു ചൈനീസ് വ്യവസായി മുടക്കിയത് 2.34 ദശലക്ഷം ഡോളർ. സാൻഫ്രാൻസിസ്‌കോയിലെ ഗ്ലൈഡ് ഫൗണ്ടേഷന്റെ ധനശേഖരണാർത്ഥമാണ് വാറൻ ബഫറ്റിനൊപ്പം ലഞ്ച് എന്ന ആശയം ലേലം ചെയ്തത്. ഈ വർഷം 16 മത്തെ ലേലമാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്് പണം മുടക്കുന്നവർക്കൊപ്പം 84 കാരനായ വാറൻ ബഫറ്റ് സ്വകാര്യ ലഞ്ച് കഴിക്കുന്നത്.

ചൈനീസ് ഓൺലൈൻ ഗെയിംസ് കമ്പനിയായ ഡാലിയൻ സൂസ് എന്റർെടയ്ൻമെന്റിന്റെ ചെയർമാൻ സു യി ആണ് 2.34 ദശലക്ഷം ഡോളർ മുടക്കിയത്. സു യിക്ക് ഏഴ് സുഹൃത്തുക്കൾക്കൊപ്പം മാൻഹട്ടണിലെ സ്മിത്ത് & വോളൻസ്‌കി സ്റ്റീക്ക്ഹൗസിൽ ബഫറ്റിനൊപ്പം ലഞ്ച് കഴിക്കാൻ അവസരം ലഭിക്കും.