ഹയർ 360 കോടി മുതൽമുടക്കും

Posted on: May 28, 2015

Haier-India-Big

ന്യൂഡൽഹി : ഹോം അപ്ലയൻസസ് ബ്രാൻഡായ ഹയർ വികസനപ്രവർത്തനങ്ങൾക്കായി 360 കോടി രൂപ മുതൽമുടക്കും. റെഫ്രിജറേറ്ററുകളുടെ ഉത്പാദനം 10 ലക്ഷം യൂണിറ്റുകളിൽ നിന്ന് 20 ലക്ഷം യൂണിറ്റുകളായി വർധിപ്പിക്കുമെന്ന് ഹയർ ഇന്ത്യ പ്രസിഡന്റ് എറിക് ബർഗാൻസ പറഞ്ഞു.

വാഷിംഗ് മെഷീൻ, എൽഇഡി ടിവി, വാട്ടർഹീറ്റർ, എയർകണ്ടീഷ്ണർ എന്നിവയും പൂനെയിലെ രഞ്ജൻഗാവ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 2017 ൽ വികസനം പൂർത്തിയാകും. 2014 ൽ ഹയർ 1750 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. പ്രതിവർഷം 25-30 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.