സുധീന്ദ്ര മെഡിക്കൽ മിഷൻ ആയുർവേദ വിഭാഗം 20 ന് തുറക്കും

Posted on: May 18, 2015

H.H.-Sree-Sudheendra-Theert

കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയുടെ നവീകരിച്ച ക്ലിനിക്കൽ ലബോറട്ടറിയുടേയും ആയുർവേദ വിഭാഗത്തിന്റേയും ഉദ്ഘാടനം 20 ന് ബുധനാഴ്ച വൈകുന്നേരം ആറിന് കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീർഥയുടെ ശിഷ്യൻ സ്വാമി സംയമീന്ദ്ര തീർഥ നിർവഹിക്കും.

ആശുപത്രി അങ്കണത്തിൽ എത്തുന്ന സ്വാമിയെ ആശുപത്രി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് സ്വീകരിക്കും. ശ്രീ സുധീന്ദ്ര സ്വാമികളുടെ ആഗ്രഹപ്രകാരം തുടങ്ങിയ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി സുന്ദരേശ് ജി പൈ പറഞ്ഞു.