കൻസായ് പെയിന്റ് വേനൽ നിറങ്ങളുടെ ശ്രേണി അവതരിപ്പിച്ചു

Posted on: May 17, 2015

Kansai-Paint-Colour-Managerദുബായ് : കൻസായ് പെയിന്റ് യുഎഇ വിപണിയിൽ ഈ വർഷത്തെ വേനൽ നിറങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ഉം സെക്വിയം കൻസായ് എക്‌സ്പീരിയൻസ് സെന്ററിൽ നടന്ന ചടങ്ങിൽ കൻസായ് ഗ്ലോബൽ കളർ മാനേജർ ആനി റോസ്‌ലറ്റ് ആണ് സമ്മർ ഷേഡുകൾ അവതരിപ്പിച്ചത്. റോസ്‌ലറ്റ് 1999 മുതൽ കൻസായിക്കു വേണ്ടിയുള്ള കളർശ്രേണി അവതരിപ്പിച്ചുവരികയാണ്.

കൻസായ് സമ്മർ കളർശ്രേണി അകത്തളങ്ങളിൽ ശീതളമായ ധ്യാനാനുഭവം പകരുമെന്ന് ആനി റോസ് ലറ്റ് പറഞ്ഞു. അറേബ്യൻ വേനലിന് അനുയോജ്യമായ നിറങ്ങളാണ് റിസേർച്ച് ടീം തെരഞ്ഞെടുത്തിട്ടുള്ളത്. അർബൻ ഗ്ലോ, നാച്ചുറൽ ബാലൻസ്, വിവിഡ് എക്‌സ്പ്രഷൻ, ടെയ്‌ലർ മെയ്ഡ് എന്നീ നാലു തീമുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിറക്കൂട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Kansai-Paint-CEO-Big

ഫാഷൻ, ഹോം ടെക്‌സ്‌റ്റൈൽ വിപണികളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോ വർഷവും ഫോർകാസ്റ്റ് വികസിപ്പിക്കുന്നതെന്ന് കൻസായ് പെയിന്റ് സിഇഒ (മിന & സിഐഎസ്)  സയിദ് അമീർ ഹംസ ഹസൻ പറഞ്ഞു. സീസണൽ ട്രെൻഡ്, കാലവസ്ഥയുടെ സ്വാധീനം തുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.