കൻസായിക്ക് 3,000 വില്ലകളുടെ കരാർ

Posted on: June 15, 2015

Villas-for-Emaratis-big

ദുബായ് : കൻസായ് പെയിന്റ്‌സിന് അൽ ഐനിലെ 3,000 വില്ലകളുടെ പെയിന്റിംഗ് കരാർ ലഭിച്ചു. കൻസായിയുടെ പ്രഫഷണൽ പരിശീലനം ലഭിച്ച പെയിന്റിംഗ് ടീം പരിസ്ഥിതി സൗഹൃദ എക്സ്റ്റീരിയർ ഉത്പന്നങ്ങൾ ഉപയോഗിച്ച് വില്ലകൾ മനോഹരമാക്കുമെന്ന് കൻസായ് പെയിന്റ്‌സ് സിഇഒ അമീർ ഹംസ ഹസൻ പറഞ്ഞു.

അബുദാബി ആസ്ഥാനമായുള്ള തമോ ഇൻവെസ്റ്റ്‌മെന്റ്‌സാണ് എമിറാത്തി പൗരൻമാർക്കായി ജെബൽ ഹഫീത്തിൽ വില്ലാ പ്രോജക്ട് നടപ്പാക്കുന്നത്. 2016 സെപ്റ്റംബറിൽ പദ്ധതി പൂർത്തിയാകും.