സ്റ്റാർട്ടപ്പ് മന്ത്ര നാളെ കൊച്ചിയിൽ

Posted on: November 15, 2013

Kerala-Startup-Mantraനവവ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ്‌സ് സൊസൈറ്റി നാളെ കൊച്ചിയിൽ സ്റ്റാർട്ടപ്പ് മന്ത്ര സംഘടിപ്പിക്കും. കളമശേരിയിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടി. ടെക്‌നോപാർക്ക് ബിസിനസ് ഇൻക്യുബേഷൻ എംഡിയും ടെക്‌നോപാർക്ക് സിഎഫ്ഒയുമായി ഡോ. കെ.സി. ചന്ദ്രശേഖരൻ നായരാണ് സൊസൈറ്റി പ്രസിഡന്റ.

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള സർക്കാർ പ്രോത്സാഹനങ്ങൾ, വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയവ സംരംഭകർക്കു ലഭ്യമാക്കും. 150 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫോൺ 8547859747.