കേരള ഖാദി ആദ്യമായി വിദേശത്തു വില്ക്കുന്നു

Posted on: December 1, 2023

കൊച്ചി : കേരള ഖാദി ആദ്യമായി വിദേശത്തു വില്‍ക്കുന്നു. ദുബായ് മലയാളി സംഘടനയുടെ നേതൃത്വത്തിലാണിതെന്നു കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ചെയര്‍മാന്‍ പി. ജയരാ
ജന്‍ പറഞ്ഞു. ഫ്‌ലിപ്കാര്‍ട്ടിലും ഖാദി ലവേഴ്‌സ് നെറ്റ് വര്‍ക് വഴിയും കേരള ഖാദി ഓണ്‍ലൈന്‍ ആയി വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.

ദുബായ് ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മ ഓര്‍മ -ഓവര്‍സീസ് മലയാളി അസോസിയേഷന്‍ ഡിസംബര്‍ 2, 3 തീയതികളില്‍ അല്‍ ക്രിയാസിസ് കസന് ഇംഗ്ലിഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കേരളോത്സവം സാംസ്‌കാരിക നഗരിയിലാണുഡബിള്‍ മുണ്ട്, കുപ്പടം മുണ്ട്, ഒറ്റമുണ്ട്, തോര്‍ത്ത്, കുപ്പടം സാരി, കോട്ടണ്‍ സാരി, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് ഷര്‍ട്ട്എന്നിവ ദുബായില്‍ ലഭിക്കും.
ക്രിസ്മസ് പുതുവത്സര റിബേറ്റ് ഡിസംബര്‍ 13 ന് ആരംഭിച്ച് ജനുവരി 6 ന് അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

TAGS: Kerala Khadi |