കയര്‍ ബോര്‍ഡിനു മികച്ച എക്‌സിബിറ്റര്‍ക്കുള്ള സ്വര്‍ണപ്പതക്കം

Posted on: November 29, 2023

കൊച്ചി : ഡല്‍ഹിയില്‍ സമാപിച്ച ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയറില്‍ കയര്‍ ബോര്‍ഡിനു മികച്ച എക്‌സിബിറ്റര്‍ക്കുള്ള സ്വര്‍ണപ്പതക്കം. കഴിഞ്ഞ വര്‍ഷം രജത പതക്കമാണ് ലഭിച്ചിരുന്നത്.

വിദേശത്തു നിന്നുള്ള എക്‌സിബിറ്റര്‍മാര്‍ കൂടി ഉള്‍പ്പെട്ട മേളയിലെ പുരസ്‌കാരം അഭിമാനകരമാണന്നു കയര്‍ ബോര്‍ഡ് അറിയിച്ചു.

ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ സിഎംഡി പ്രദീപ്‌സിംഗ് ഖരോലയില്‍ നിന്നു കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡി.കുപ്പുരാമുവും സെക്രട്ടറി ജെ.കെ.ശുക്ലയും പുരസ്‌കാരം സ്വീകരിച്ചു.