ടെല്‍ക്കിന് 289 കോടിയുടെ ഓര്‍ഡര്‍

Posted on: November 9, 2023

കൊച്ചി : ടെല്‍ക്കിന് (ട്രാന്‍ഫോമേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയുടെ ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി അധികതര്‍ അറിയിച്ചു. 38 ട്രാന്‍സ്‌ഫോമറുകള്‍ക്കുള്ള 289 കോടി രൂപയുടെ ഓര്‍ഡറാണു ലഭിച്ചത്.

മധ്യപദേശിലെ എംപി ഇന്‍ട്രാ സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ പാക്കേജ് -1നു വേണ്ടി ഹൈദരാബാദിലെ മേഘഎന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡാണ് ട്രാന്‍സ്‌ഫോമര്‍ വാങ്ങുന്നത്. ട്രാന്‍സ് ഫോമറുകള്‍ 2024 ഡിസംബറിനകം നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെയും എന്‍ടിപിസിയുടെയും സംയുക്ത സംരംഭമായ ടെല്‍ക് കടുത്ത മത്സരം അതിജീവിച്ചാണു ഓര്‍ഡര്‍ സ്വന്തമാക്കിയത്.

ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അധിക പ്രവര്‍ത്തന മൂലധനത്തിനായി ബാങ്കുകളില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ ലഭ്യമാക്കുന്നതിനായി 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റി ലഭിച്ചിട്ടുണ്ട്. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ തുടങ്ങിയതായി കമ്പനി ചെയര്‍മാന്‍ പി.സി.ജോസഫും മാനേജിംഗ് ഡയറക്ടര്‍ നീരജ് മിത്തലും അറിയിച്ചു.