കൃഷിക്കായി ഡ്രോണുകള്‍ നിര്‍മിക്കുന്ന ഫ്യൂസലേജ് ഇന്നവേഷന്‍സിന് വിദേശ രാജ്യങ്ങളിലേക്ക് ക്ഷണം

Posted on: November 7, 2023

കൊച്ചി : ശാസ്ത്രീയ കൃഷിക്കായി ഡ്രോണുകള്‍ നിര്‍മിക്കുന്ന ഫ്യൂസലേജ് ഇന്നവേഷന്‍സ് കാനഡ ഉള്‍പ്പെടെ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ഉസ്‌ബെക്കിസ്ഥാന്‍, ജര്‍മനി, യുകെ എന്നിവിടങ്ങളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കളമശേരിയിലെ മേക്കര്‍ വില്ലേജ് ആസ്ഥാനമായ അഗ്രി സ്റ്റാര്‍ട്ടപ്പിന് ടൊറനോ ബിസിനസ് ഡവലപ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ആക്‌സിലറേഷന്‍ കമ്പനിക്കുപ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കനഡയിലേക്ക് അവസരം ലഭിക്കുന്നത്.

ടൊറന്റോയില്‍ ജനുവരിയോടെ ഓഫിസും അനുബന്ധ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ ദേവന്‍ ചന്ദഖരന്‍ പറഞ്ഞു. കഴിഞ്ഞ മാസം ഉസ്‌ബെക്കി സ്ഥാനിലെ താഷ്‌കന്റില്‍ നടന്ന അഗ്രിടെക് 4 ഉസ്‌ബെക്കിസ്ഥാന്‍ഇന്നവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്തതാണു ഫ്യൂസലേജിന് ആ രാജ്യത്തേക്കു വഴിയൊരുക്കിയത് ജര്‍മനിയില്‍ സെയില്‍സ് ഓഫിസ് തുറക്കാനാണ് ആലോചന.

യുകെയില്‍ ഹാര്‍പര്‍ ആഡംസ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ആദ്യ ഘട്ട പ്രവര്‍ത്തനം. ദേവന്‍ ചന്ദ്രശേഖരനും സഹോദരി ദേവികയും ചേര്‍ന്നു 2020 ലാണു ഫ്യൂസലേജ് സ്ഥാപിച്ചത്. ഐഐഎം കാലിക്കറ്റി ന്റെ ബിസിനസ് ഇന്‍കുബേറ്ററായഐഐഎം ലൈവ് – കൊച്ചി ഷിപാഡുമായി ചേര്‍ന്നു നല്‍കിയ 30 ലക്ഷം രൂപയുടെ സ്റ്റാര്‍ട്ടപ് സീഡിംഗ് ഫണ്ട് കഴിഞ്ഞ വാരം ഫ്യൂസലേജിനു ലഭിച്ചിരുന്നു.