മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് ഏലം കയറ്റുമതിക്കുള്ള അവാര്‍ഡ്

Posted on: November 6, 2023

കൊച്ചി : ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദന വിതരണ രംഗത്തെ പ്രശസ്ത ബ്രാന്‍ഡ് പാലാട്ട്’-ന്റെ നിര്‍മാതാക്കളായ മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് ഏലം കയറ്റുമതിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ ഏലം കയറ്റുമതി ചെയ്തതിനുള്ള ടോപ് മോസ്റ്റ് എക്‌സ്‌പോര്‍ട്ടര്‍ ഒഫ് കാര്‍ഡമമം (സ്‌മോള്‍) അവാര്‍ഡ് ആണ് മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡ് കരസ്ഥമാക്കിയത്.

കയറ്റുമതിക്ക് സുഗന്ധ ദ്രവ്യ ഉത്പന്നങ്ങളുടെ സ്‌പൈസസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് ഒഫ് മെരിറ്റും കമ്പനി കരസ്ഥമാക്കി. കയറ്റുമതി രംഗത്തെ മികവും രാജ്യത്തെ വിദേശനാണ്യ സമ്പാദനത്തിന് നല്‍കുന്ന സംഭാവനയും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ത്രീ സ്റ്റാര്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനമാണ് മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡ്.

മുംബൈയില്‍ നടന്ന വേള്‍ഡ് സ്‌പൈസസ് കോണ്‍ഗ്രസിന്റെ വേദിയില്‍ കേന്ദ്രവാണിജ്യ മ
ന്ത്രി പീയൂഷ് ഗോയല്‍, സഹമന്ത്രിഅനുപ്രിയ പട്ടേല്‍ എന്നിവരില്‍ നിന്നും മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാരായ ആന്‍ജോ ജോസ്, ടോംസണ്‍സിറില്‍, ജനറല്‍ മാനേജര്‍ രാജന്‍ സാത്തി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡും ട്രോഫിയും പ്രശസ്തി പതവും ഏറ്റുവാങ്ങി.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കറി പൗഡര്‍, അച്ചാര്‍, ജാം, പുട്ടുപൊടി തുടങ്ങിയവ കയറ്റുമതി ചെയ്യാന്‍ ആവശ്യമായ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തുന്ന എച്ച്എസിസിപി സര്‍ട്ടിഫിക്കറ്റുള്ള മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് 2011 മുതല്‍ നിരവധി തവണ കയറ്റുമതിക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് കപനി മാനേജിംഗ് ഡയറക്റ്റര്‍ ടി.ടി.ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗുണനിലവാരത്തിലും വിശ്വസ്തതയിലും സ്വീകരിക്കുന്ന കര്‍ക്കശവും വിട്ടുവീഴ്ച്ചയില്ലാത്തതു
മായ സമീപനവും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുമാണ് കമ്പനിയുടെ വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം വിശദീകരിച്ചു.