May 2024
വീര്‍ഹെല്‍ത്ത് കെയറിന് ആഫ്രിക്കയിലേക്ക് കയറ്റുമതി ഓര്‍ഡര്‍
Posted on: October 31, 2023
കൊച്ചി : ആയുര്‍വേദിക്, ഹെര്‍ബല്‍,പേഴ്സണല്‍ കെയര്‍ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള വീര്ഹെ
ല്‍ത്ത് കെയര്‍ ലിമിറ്റഡിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.36 കോടി രൂപയുടെ കയറ്റുമതി ഓ
ര്‍ഡര്‍ ലഭിച്ചു.
ഉഗാണ്ടയിലെ വിഷന്‍ ഇംപെക്സ് ലിമിറ്റഡില്‍ നിന്നാണ് വിവിധ ഉത്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ച
ത്. അടുത്ത മൂന്ന് മാസത്തിനകം ഈ ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ത്തിയാക്കും. പ്രധാനമായും ഫ്രഷ്
അപ് റെഡ് ജെല്‍, വൈഡെന്റ് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളാണ് വീര്‍ഹെല്‍ത്ത് കെയര്‍ കയറ്റുമതി ചെ
യ്യുന്നത്. നൂറിലേറെ ഹെര്‍ബല്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക, പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് ക
മ്പനി പുറത്തിറക്കുന്നത്.
കമ്പനിയുടെ ഇ-കൊമേഴ്സ് ബ്രാന്‍ഡായ ആയുവീറിനും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. മികച്ച വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനി തങ്ങളുടെ മൂലധന ഓഹരി 31 കോടി രൂപയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. നിലവിലെ ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ 99,99,238 ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നതിനും കമ്പനി ബോര്‍ഡ് ഒഫ് ഡയറക്റ്റേഴ്സ് അനുമതി നല്‍കിയിട്ടുണ്ട്.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച