ബൊള്ളാര്‍ഡ് പുള്‍ ടെസ്റ്റ് : ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗ് വിഴിഞ്ഞം തുറമുഖത്ത്

Posted on: September 14, 2023

വിഴിഞ്ഞം : വിഴിഞ്ഞത്ത് വീണ്ടും ബൊളളാര്‍ഡ് പുള്‍ ടെസ്റ്റ്. ഇതിലേയ്ക്ക് മുംബൈയില്‍ നിന്നും ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗ് വിഴിഞ്ഞം തുറമുഖ നിര്‍മാണ സ്ഥലത്ത് കഴിഞ്ഞ ദിവസമെത്തി. ഇതിന്റെ ശേഷി പരിശോധന ഈ ആഴ്ച നടക്കുമെന്നാണ് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നത്. 17 വര്‍ഷം മുന്‍പ് നിര്‍മിച്ച ടഗ്ഗിന് 33.98 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമാണുള്ളത്. 175 ടണ്ണേജ് ഭാരം വഹിക്കാന്‍ ശേഷിയുള്ള ടഗാണ് ഓഷ്യന്‍സ്പിരിറ്റ്.

ഓഷ്യന്‍ സ്പാര്‍ക്കിള്‍ കമ്പനി നേതൃത്വത്തിലാണ് ടഗിനെ എത്തിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലിനെ വരവേല്‍ക്കുന്നതിന് കൂടിയാണ് ടഗിനെ ഇവിടെ എത്തിച്ചതെന്നാണ് സൂചന. ടഗില്‍ നൈലോണ്‍ വല ബന്ധിച്ച് അത് ബൊള്ളാര്‍ഡില്‍ കെട്ടിയ ശേഷം കപ്പല്‍ മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് വടം വ
ലിയും. കപ്പലി ലെയും പരിശോധനാ കേന്ദ്രത്തിലെയും സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നിശ്ചിത വലിവുശേഷി കപ്പലിനുണ്ടോ യെന്നു നിരീക്ഷിച്ചറിയുന്നതാണ് പരിശോധന.

നിശ്ചിതഅളവ് വലിവു ശേഷിയിലുള്ളകപ്പലാണെന്ന സാക്ഷ്യപ്പെടുത്തലിനാണ് പരിശോധന പകഴിഞ്ഞ മാസം 17ന് ഷിപ്പിംഗ് കോര്‍ പറേഷന്‍ ഓഫ് ഇന്ത്യയുടെ ആങ്കര്‍ ഹാന്‍ഡ്‌ലിംഗ് ടഗ് വിഭാഗത്തില്‍പ്പെട്ട ഊര്‍ജഎന്ന ടഗിന്റെ ശേഷി ഇവിടെ പരിശോധിച്ചിരുന്നു. ശേഷി പരിശോധനയ്ക്ക് ശേഷം ടഗ് ഇനി വിഴിഞ്ഞത്തു തന്നെ തുടരും. തുടര്‍ച്ചയായി വരുന്ന കപ്പലുകളെ ബെര്‍ത്തി നോടടുപ്പിക്കലാണ് ടഗ്ലിന് തുടര്‍ന്നു ള്ള ദൗത്യം.

വിഴിഞ്ഞം തുറമുഖത്തേക്കുള്ള കൂറ്റന്‍ ക്രയിനുകളുമായി എത്തുന്ന ചരക്ക് കപ്പല്‍ ഷിംഗ് ഹുവാ 15 അടുത്ത മാസം 4ന്‍ വിഴിഞ്ഞത്ത് എത്തും. ഇതിനെ ബെര്‍ത്തിനോടടുപ്പിക്കാനാണ് ടഗ് ഉപയോഗിക്കുന്നത്.