പെപ്‌കോ സ്വന്തം ബ്രാന്‍ഡില്‍ ടിഷ്യു പേപ്പര്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി

Posted on: September 11, 2023

കൊച്ചി : പെപ്‌കോ സ്വന്തം ബ്രാന്‍ഡില്‍ ടിഷ്യു പേപ്പര്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. വ്യവസായ മന്ത്രി പി. രാജീവിന് ആദ്യ ബാച്ച് ഉത്പന്നങ്ങള്‍ നല്‍കിക്കൊണ്ട് പെപ്‌കോ മാനേജിംഗ് ഡയറക്റ്റര്‍ സൈബു ജേക്കബ് വിപണനോദ്ഘാടനം നിര്‍വഹിച്ചു.

കേരളാ സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) എറണാകുളം ജില്ലാ പ്രസിഡന്റ് എം.എ. അലി, ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. സി.പി. രഘുനാഥന്‍ നായര്‍, കെ
എസ്എസ്‌ഐഎ സംസ്ഥാന സമിതിയംഗം ടി.കെ. അന്‍വര്‍, പെപ്‌കോ മാര്‍ക്കറ്റിംഗ് മാനെജര്‍ ഡാന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

കമ്പനിയുടെ കൊച്ചി തിരുവാങ്കുളത്തെ യൂണിറ്റില്‍ നിര്‍മിച്ച ഫേഷ്യല്‍ ടിഷൂസ്, കിച്ചന്‍ ടിഷ്യൂസ്, കിച്ചന്‍ റോള്‍സ്, ടോയ്‌ലറ്റ് പേപ്പര്‍, ടേബിള്‍ നാപ്കിന്‍സ്, ഇന്‍ഡസ്ട്രിയല്‍ റോള്‍സ്, ഡിസ്‌പെന്‍സര്‍ ടിഷ്യൂസ്, പെര്‍ഫ്യൂം ടിഷൂസ് തുടങ്ങിയ ഉത്പന്നങ്ങളാണ് കെനിന്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തിയിരിക്കുന്നത്.

പ്രതിമാസം 35 ടണ്ണാണ് തിരുവാങ്കുളം യൂണിറ്റിന്റെ ഉത്പാദനശേഷിയെന്ന്. ടിഷ്യു പേപ്പര്‍ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള വഡ് പള്‍പ്പില്‍ നിന്നുണ്ടാക്കുന്ന വിര്‍ജിന്‍ ഗ്രേഡ് പേപ്പര്‍ മാത്രമാണ് കമ്പനി ഉപയോഗിക്കുന്നത്. 100% വരെ ജലാംശം ആഗിരണം ചെയ്യുന്നതിനാല്‍ അടുക്കള ഉപയോഗങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. പൊടി ഇല്ലാത്തതിനാല്‍ അലര്‍ജിയുടെ ഭീഷണിയും ഇല്ല. ഉത്പന്നങ്ങള്‍ ഹൈപ്പര്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് പ്രധാന റീട്ടെയ്ല്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈനിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kenin.co.in