പുനരുപയോഗ ഊര്‍ജത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ യൂണിയന്‍ ബാങ്കും ഐആര്‍ഇഡിഎയും ധാരണയായി

Posted on: September 7, 2023

കൊച്ചി : പുനരുപയോഗ ഊര്‍ജത്തിന്റെ വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജിഡവലപ്‌മെന്റ് ഏജന്‍സി ലിമിറ്റഡും (ഐആര്‍ഇഡിഎ) തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യഎംഡിയും സിഇഒയുമായ എ.മണിമേഖലൈയുടെയും ഐആര്‍ഇഡിഎ സിഎംഡി പ്രദീപ് കുമാര്‍ ദാസിന്റെയും സാന്നിധ്യത്തില്‍ മുംബൈയില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യഎക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിധു സക്‌സേന, എസ്.രാമസുബ്രഹ്‌മണ്യന്‍, ഐആര്‍ഇഡിഎ ജനറല്‍ മാനേജര്‍ ഭരത്‌സിങ് രജ്പുത് എന്നിവര്‍ പങ്കെടുത്തു.

ധാരണാപത്രം തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. ധാരണാപത്ര നിബന്ധനകള്‍ ക്കു കീഴില്‍ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍, ലോണ്‍ സിന്‍ഡിക്കേഷന്‍, അണ്ടര്‍ റൈറ്റിങ്,ഐആര്‍ഇഡിഎ വായ്പയെടുക്കുന്നവര്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടിറിസോഴ്‌സുകളുടെ (ടിആര്‍എ) മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരിക്കും. ഐആര്‍ഇഡിഎ ബോണ്ടുകളിലെ നിക്ഷേപ സാധ്യത, ചെറുകിട ജലവൈദ്യുത പദ്ധതികള്‍, എഥനോള്‍ തുടങ്ങിയ പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.