May 2024
കേരളത്തിന്റെ കയര്‍ഭൂവസ്ത്രം ഒഡീഷയിലേക്ക്
Posted on: July 24, 2023
ആലപ്പുഴ : ഒഡീഷയിലെ ഖനികളുടെ സുരക്ഷയ്ക്ക് കയര്‍ഭൂവസ്ത്രം ലഭ്യമാക്കാനുള്ള ഓര്‍ഡര്‍ സ്വന്തമാക്കി കയര്‍ കോര്പ്പറേഷന്, കയര്‍ മേഖലയ്ക്ക് പുതിയ വിപണി സാധ്യതകള്‍ തുറക്കുന്നതാണ് ഈ കരാര്‍ നേട്ടം.
ഒഡീഷയിലെ ഇരുമ്പയിര് ഖനി കമ്പനിയായ ഗീതാറാണി മൊഹന്തി റാല അയണ്‍ഓര്‍ മൈന്‍സില്‍ നിന്നാണ് ഓര്‍ഡര്‍. ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം കണിച്ചുകുളങ്ങരയില്‍ നടന്ന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ആദ്യ ഓര്‍ഡര്‍ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ജയകൃഷ്ണനില്‍ നിന്ന് മന്ത്രി പി. രാജീവ് ഏ
റ്റുവാങ്ങി. 100 ഏക്കറോളം വരുന്ന ഇരുമ്പയിര് ഖനിയുടെ പാര്‍ശ്വഭിത്തികളാണ് കയര്‍ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുക.
പുതിയ വരുമാന മാര്‍ഗമായതിനാല്‍ കയര്ഭൂവസ്ത്രത്തിനുള്ള പുതിയ ഓര്‍ഡര്‍ സംസ്ഥാനത്തകയര് മേഖലയ്ക്ക് പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ. കയര്‍ഭൂവസ്ത്ര വില്‍പ്പന മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരും കയര്‍ കോര്‍പ്പറേഷനും സ്വീകരിക്കുന്നുണ്ട്.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച