ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം കെ-ഡിസ്‌കിന്

Posted on: December 20, 2022


തിരുവനന്തപുരം : അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന കെ-ഡിസ്‌കിന്റെ മുന്‍നിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനെജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഇന്ത്യപ്ലാറ്റിനം പുരസ്‌കാരം.

ഡിജിറ്റല്‍ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിനും ഡിജിറ്റല്‍ ഇന്ത്യാ ദര്‍ശനം നിറവേറ്റുന്നതിനുമായി ‘സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍’ എന്ന വിഭാഗത്തിലാണ് അവാര്‍ഡ്.