ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് പട്ടികയില്‍ 20-ാം സ്ഥാനം കരസ്ഥമാക്കി റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Posted on: December 5, 2022

തിരുവനന്തപുരം : സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50, പട്ടികയില്‍ 20-ാം സ്ഥാനത്തെത്തി ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഏഷ്യ പസഫിക് ടെക്‌നോളജി ഫാസ്റ്റ് 500 പട്ടികയിലും റിഫ്‌ളക്ഷന്‍സ് ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യ, ലാറ്റിന്‍ അമെരിക്ക എന്നിവിടങ്ങളിലാണ് റിഫ്‌ളക്ഷന്‍സിന്റെ ഡെലിവറി ഓപ്പറേഷന്‍സ് പ്രധാനമായും നടക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും വലിയ ഡെലിവറിസെന്ററുള്ളത്. മൂന്ന് വര്‍ഷത്തെ ശരാശരി വരുമാന വര്‍ധനവ് കണക്കാക്കിയാണ് ഡിലോയിറ്റ് റാങ്ക് പട്ടിക തയാറാക്കുന്നത്. ബാങ്കിംഗ്, ഫിന്‍ടെക്,
ആരോഗ്യം, ലോജിസ്റ്റിക്‌സ്, ഗതാഗതം, വാഹനം, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് റിഫ്‌ളക്ഷന്‍സ്, അമെരിക്ക, ഓസ്‌ട്രേലിയ, ഗള്‍ഫ്, എപിഎസി എന്നിവിടങ്ങളിലും റിഫ്‌ളക്ഷന്‍സ് പ്രവര്‍ത്തിക്കുന്നു. കസ്റ്റം സോഫ്‌റ്റ്വെയര്‍ഡെവലപ്‌മെന്റ് ഡേറ്റാ സയന്‍സ്, എക്‌സ്പീരിയന്‍സ് ഡിസൈന്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ക്വാളിറ്റ് അഷ്വറന്‍സ് എന്നിങ്ങനെ സമഗ്രമായ സാങ്കേതിക സേവനമാണ് റിഫ്‌ളക്ഷന്‍സ് നല്‍കുന്നത്.

വ്യത്യസ്ത, നൂതനത്വം എന്നിവ നേടുന്നതില്‍ കമ്പനികളെ സഹായിക്കാനും അതുവഴി റിഫ്‌ളക്ഷസിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും സഹായിക്കുമെന്നും കമ്പനി സിഇഒ ദീപ സരോജാമ്മാള്‍ പറഞ്ഞു. ഡിജിറ്റൈസേഷന്‍ അതിവേഗം നടക്കുന്ന 2022ല്‍ദ്രുതഗതിയില്‍ മുന്നേറാനുള്ളപ്രചോദനമാണിത്. മൂന്നു വര്‍ഷം കൊണ്ട് സ്ഥായിയായ വളര്‍ച്ച കൈവരിക്കാനാകുന്നത് മികച്ച നേട്ടമാണ്. സാങ്കേതികവിദ്യയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണിത് കാണിക്കുന്നതെന്ന് ഡിലോയിറ്റ് ടൊഹമസ്റ്റുഇന്ത്യയുടെ പ്രോഗ്രാം ഡയറക്റ്റ് റും പങ്കാളിയുമായ രാജീവ് സുന്ദര്‍ പറഞ്ഞു.

ഡിലോയിറ്റ് ടെക്‌നോളജി ഫാസ്റ്റ് 50 പട്ടിക 2005 മുതലാണ് ആരംഭിച്ചത്. ഏഷ്യ-പസഫിക്‌മേഖലയിലെ പൊതു-സ്വകാര്യരംഗത്തെ നൂതനവും ദ്രുതഗതിയില്‍ വളരുന്നതുമായ കമ്പനികളുടെ വിലയിരുത്തലാണ് നടത്തുന്നത്. ഇന്റര്‍നെറ്റ് മുതല്‍ ബയോടെക്‌നോളജി വരെയും മെഡിക്കല്‍ മുതല്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വരെയുള്ള കമ്പനികളെയും ഇതില്‍ പരിഗണിക്കുന്നുണ്ട്.