ബ്രാന്‍ഡിംഗ് കിംഗ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: November 4, 2022

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് പിആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡിംഗ് കിംഗ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രാന്‍ഡിംഗ് കിംഗിന്റെ ലോഞ്ചിംഗ് ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് സിഇഒയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് നിര്‍വഹിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടീഷ് ഷെഫും മലയാളിയുമായ ഷെഫ്
സുരേഷ് പിള്ള മുഖ്യാതിഥിയായി. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട വന്‍കിട സംരംഭങ്ങള്‍, കോര്‍പ്പറേറ്റുകള്‍എന്നിവര്‍ക്കുള്ള പിആര്‍, മാര്‍ക്കറ്റിംഗ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ബന്ധപ്പെട്ടുള്ള എല്ലാ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ബ്രാന്‍ഡിംഗ് കിംഗ് ലഭ്യമാക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന, ബ്രാന്‍ഡിംഗ് കിംഗ് സിഇഒ മുകേഷ് നായര്‍ പറഞ്ഞു.

ബ്രാന്‍ഡിംഗ് സൊല്യൂഷനുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പബ്ലിക് റിലേഷന്‍സ്, ഇവന്റുകള്‍, ഹ്യൂമന്‍റിസോഴ്‌സ്, മാര്‍ക്കറ്റിംഗ്, മീഡിയ, ഇ-സൊല്യൂഷനുകള്‍, ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗ്, വിനോദങ്ങള്‍,ടൂര്‍ ഓപ്പറേഷന്‍സ്, പരസ്യം ചെയ്യല്‍, വിനോദങ്ങള്‍, റസ്റ്റോറന്റ് കണ്‍സള്‍ട്ടന്‍സി, ബിസിനസ്സൊല്യൂഷനുകള്‍, വീഡിയൊ പ്രൊഡക്ഷന്‍, ഫണ്ട് ശേഖരണം തുടങ്ങിയ സേവങ്ങള്‍ക്കെല്ലാമുള്ള വണ്‍-സ്റ്റോപ്പ് സൊല്യൂഷനായി ബ്രാന്‍ഡിംഗ് കിംഗ് പ്രവര്‍ത്തിക്കും.

ധാരാളം തൊഴിലന്വേഷകരുള്ള നമ്മുടെ കേരളത്തില്‍ സംരംഭകത്വം വളരേണ്ടത് അത്യാവശ്യമാണ്. നല്ല സേവനങ്ങളേയും ഉത്പന്നങ്ങളേയും ജനങ്ങളെ പരിചയപ്പെടുത്തുന്നതും ബിസിനസ് വളരാന്‍ സഹായിക്കുന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മുകേഷ് നായര്‍ പറഞ്ഞു. പരിമിതികളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ധാരാളം ചെറുകിട സംരംഭകരുണ്ട്. ഉഗ്രന്‍ ആശയവും ഉത്പന്നവും പുറത്തിറക്കിയിട്ടും അര്‍ഹിക്കുന്ന സ്വീകാര്യത കിട്ടാത്തവയായിരിക്കാം പലതും. അത്തരക്കാരെ കൂടി എനിക്ക് സഹായിക്കണം, ബ്രാന്‍ഡിങ് സേവനം അവര്‍ക്ക് സൗജന്യമായി ചെയ്യുമെന്നും മുകേഷ് വ ാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സ്ഥാപങ്ങള്‍ക്ക് പുറമെ വ്യക്തികള്‍, പ്രൊഫഷണലുകള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കായി ഇമേജ് മാനെജ്‌മെന്റ് ടിമും ബ്രാന്‍ ഡിങ്കിംഗിനുണ്ട്. ഈ മാസം തന്നെ ദുബായിലുംപ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബ്രാന്‍ഡിങ്കിംഗ്.

 

 

TAGS: Branding King |