കൊച്ചി ആസ്ഥാനമായുള്ള സിഎസ്എല്‍ ഇന്ത്യ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

Posted on: October 12, 2022


കൊച്ചി : ലോജിസ്റ്റിക്‌സ് സേവനദാതാവായ കണ്‍സോളിഡേറ്റുഡ് ഷിപ്പിംഗ് ലൈന്‍ (സിഎസ്എല്‍)
ഇന്ത്യ പ്രവര്‍ത്തനം വിപുലീകരിക്കുന്നു.

കൊച്ചി ആസ്ഥാനമായുള്ള കമ്പനി ലോജിസ്റ്റിക്‌മേഖലയില്‍ 25 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ ആധുനിക സൗകര്യങ്ങളുള്ള 50,000 ചതുരശ്ര അടി വെയര്‍ഹൗസ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതോടൊപ്പം ചരക്കുസംഭരണത്തിന് തുറന്നസ്ഥലവും കണ്ടെയ്‌നര്‍ അറ്റകുറ്റപ്പണികള്‍ക്ക് പ്രത്യേക സംവിധാനവും ഒരുക്കുമെന്നും 25 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും സിഎസില്‍ ഇന്ത്യ ചെയര്‍മാനും സിഇഒയുമായ അജയ് ജോസഫ് പറഞ്ഞു.

ഇറക്കുമതിക്കാര്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സിനുശേഷം ചരക്കുകള്‍ കണ്ടെറുകളില്‍നിന്ന് ഇറക്കി വിതരണം ചെയ്യുന്നതിനും കയറ്റു മതിക്കാര്‍ക്ക് ചരക്കുകള്‍ സൂക്ഷിക്കാനും ഈ വെയര്‍ഹൗസുകള്‍ ഉപയോഗിക്കാനാകും. യൂറോപ്പ്, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ചരക്കു കൈമാറ്റം, കസ്റ്റംസ് ക്ലിയറന്‍സ്, എയര്‍ ഫ്രെയിറ്റ് സര്‍വീസ്, ആഭ്യന്തര കൊറിയര്‍ സര്‍വീസ് തുടങ്ങി വിവിധ സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.

TAGS: CSL India |