എസ്ആര്‍കെ ഗ്രൂപ്പ് സൗരോര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: September 21, 2022

കൊച്ചി : വജ്രവ്യാപാര ഗ്രൂപ്പായ ശ്രീരാമകൃഷ്ണ (എസ്ആര്‍കെ) എക്‌സ്‌പോര്‍ട്‌സ് ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി സോഫ്‌റ്റ്വെയര്‍, സൗരോര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു.

പരിസ്ഥിതിസൗഹാര്‍ദ ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്നും പുണെ ആസ്ഥാനമാക്കി 400 പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ വിഭാഗത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എസ്ആര്‍ കെ ഗ്രൂപ്പ് സ്ഥാപകന്‍ഗോവിന്ദ് ധോലാക്കിയ പറഞ്ഞു.

ആഗോളതലത്തില്‍ വന്‍കിട ബ്രാന്‍ഡുകള്‍ക്കും കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ക്കും വജ്രാഭരണം വിതരണം ചെയ്യുന്ന ഗ്രൂപ്പിന്, ഈ വിഭാഗത്തില്‍ 15,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും ഖനന മേഖലയിലെ അതികായരായ ഡി ബിയേഴ്‌സ്, ആര്‍ട്ടിക് കനേഡിയന്‍ ഡയമണ്ട് കമ്പനി, റിയോ ടിന്റോ എന്നിവയുമായിവ്യാപാരപങ്കാളിത്തവുമുണ്ട്.

 

TAGS: SRK Group |