കൊച്ചിയില്‍ 21 മുതല്‍ മെഗാ ട്രെയ്ഡ് എക്‌സ്‌പോ

Posted on: September 19, 2022

കൊച്ചി : സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാപ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ട്രെയ്ഡ് എക്‌സ്‌പോയ്ക്ക് 21ന് കലൂര്‍ സ്റ്റേഡിയത്തില്‍ തിരിതെളിയും. സിറ്റ് ഇന്‍ഡസ്ട്രീസ്, സാന്റാമോണിക്ക, ആസ്റ്റര്‍ മെഡിസിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് 25 വരെ നീളുന്ന എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. 21ന് രാവിലെ 11ന് മന്ത്രി വി. അബ്ദുള്‍ റഹ്മാന്‍ എക്‌സ്‌പോയുടെ പവലിയന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ചീഫ്‌സെക്രട്ടറി വി.പി. ജോയി മുഖ്യാതിഥിയാകും. തുടര്‍ന്ന് പ്രവാസി സെമിനാര്‍നടക്കും. ഉച്ചയ്ക്ക് 2 മുതല്‍ നടക്കുന്ന വനിതാ കമ്മിഷന്‍ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് 3.30ന് എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ മന്ത്രി എം.വി. ഗോവിന്ദന്‍ നിര്‍വഹിക്കും. ജിസിഡിഎ മുന്‍ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ അധ്യക്ഷനാകും. 23ന് രാവിലെ 10.30 മുതല്‍ സഹകരണ സെമിനാര്‍ നടക്കും, തുടര്‍ന്ന് വൈകിട്ട് 3.30ന് നടക്കുന്ന വ്യാവസായിക സംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. 24ന് രാവിലെ 10ന് മെഗാ ജോബ് ഫെയര്‍ നടക്കും. 25ന് രാവിലെ മോട്ടിവേഷന്‍ ക്ലാസും വൈകിട്ട് സമാപന സമ്മേളനവും നടക്കും.

സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയില്‍ കൈത്താങ്ങാവുകഎന്നതിനോടൊപ്പം ഇതിനായി പ്രവാ
സികളുടെ സഹകരണം ഉറപ്പാക്കുക എന്നതാണ് എക്‌സ്‌പോയുടെ ലക്ഷ്യം. വ്യവസായ രംഗത്ത് വന്‍ കുതി
ച്ചുച്ചാട്ടം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കുന്നത്. ഒരു വര്‍ഷം
കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന വകുപ്പിന്റെ ലക്ഷ്യം കൂടുതല്‍ ജനകീയമാക്കുക എന്നതാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും നിലവിലുള്ളവ കൂടുതല്‍ വികസിപ്പിക്കുന്നവര്‍ക്കുമെല്ലാം സഹായകരമാകുന്ന രീതിയിലാണ് എക്‌സ്‌പോയുടെ ക്രമീകരണം. വൈവിധ്യങ്ങളായ മുന്നൂറോളം സ്റ്റാളുകളും മികവിനുള്ള അവാര്‍ഡുകളും പുതിയ ബിസിനസുകളും പ്രോഡക്റ്റുകളും ലോഞ്ച് ചെയ്യാനുള്ള അവസരവും എക്‌സ്‌പോ വേദിയിലൊരുക്കിയിട്ടുണ്ട്. വാഹന പ്രേമികള്‍ക്കായി വെഹിക്കിള്‍ എക്‌സ്‌പോയും വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആവശ്യങ്ങളും ഒരു സ്റ്റാളിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വെഡിംഗ് എക്‌സ്‌പോയും നടത്തും.

21ന് വൈകിട്ട് ആറു മുതല്‍ പാലാ പള്ളിടീം, 22ന് നഞ്ചിയമ്മയും സംഘവും, 23ന് വൈക്കം വിജയലക്ഷ്മിയും സംഘവും, 24ന് ഇമാന്‍ഖാന്‍, ജിന്‍സ് ഗോപിനാഥ് സംഘവും, 25ന് പ്രസീദ ചാലക്കുടിയും സംഘവും വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വെഡിങ് എക്‌സ്‌പോയും നടത്തും.

21ന് വൈകിട്ട് ആറു മുതല്‍ പാലാ പള്ളിടീം, 22ന് നഞ്ചിയമ്മയും സംഘവും, 23ന് വൈക്കം വിജയലക്ഷ്മിയും സംഘവും, 24ന് ഇമാന്‍ഖാന്‍, ജിന്‍സ് ഗോപിനാഥ് സംഘവും, 25ന് പ്രസീദ ചാലക്കുടിയും സംഘവും വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

 

TAGS: Mega Trade Expo |