സപ്ലൈകോയ്ക്ക് 221 കോടി രൂപയുടെ വിറ്റുവരവ്

Posted on: May 10, 2022

കൊച്ചി: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ വിഷു-ഈസ്റ്റര്‍-റംസാന്‍ മേളയില്‍ 221 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി സി.എം.ഡി. ഡോ. സഞ്ജീബ്കുമാര്‍ പട്ജോഷി അറിയിച്ചു.

സപ്ലൈകോയുടെ ഇതര ബിസിനസ് സംരംഭങ്ങളായ പെട്രോളിയം ഉത്പന്നങ്ങള്‍, മെഡിസിന്‍ എന്നിവയുടെ വില്പ്പന ഉള്‍പ്പെടെയുള്ള കണക്കാണിത്.

തിരുവനന്തപുരം മേഖലയില്‍ 42 കോടി രൂപ, കോട്ടയം മേഖലയില്‍ 33 കോടി രൂപ, എണാകുളം മേഖലയില്‍ 35 കോടി രൂപ, പാലക്കാട് മേഖലയില്‍ 36 കോടി രൂപ, കോഴിക്കോട് മേഖലയില്‍ 42 കോടി രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളില്‍ നിന്നുണ്ടായ വിറ്റുവരവ്.

TAGS: Supplico |