May 2024
തിരുവനന്തപുരത്ത് ആദ്യ സിഎന്‍ജി സ്വകാര്യ ബസ് സര്‍വീസിന് തുടക്കമായി
Posted on: March 1, 2022
തിരുവനന്തപുരം : ഇന്ത്യന്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂന് വ്യവസായ രംഗത്തെപ്രമുഖരായ എ.ജി ആന്‍ഡ് പി പ്രഥം തലസ്ഥാനത്ത് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹ്യദവുമായ സ്വകാര്യ സി.എന്‍.ജി ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പുതിയ സി.എന്‍.ജി ഫ്ലീറ്റിലെ രണ്ട് സിഎന്‍ജി ബസുകള്‍ രോഹിത് ട്രാവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ഷെറില്‍ ജോണിന് കൈമാറി.
കുറ്റിക്കാട്ട് മോട്ടോഴ്സ് ജനറല്‍ മാനേജര്‍ പത്മനാഭന്, കുറ്റിക്കാട്ട് മോട്ടോഴ്സ് സെയില്‍സ് എക്സിക്യൂട്ടീവ് ബാബുക്കുട്ടന്, എജി & പി പ്രഥത്തില് നിന്നുള്ള ശ്രീനാഥ് കുമാര്‍, അഖിലേഷ് കൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 33 പേര്‍ക്ക് ഇരിക്കാവുന്ന പുതിയ സി.എന്‍.ജി സ്വകാര്യ ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഏകദേശം 8.75 രൂപയാണ് ചെലവ് പ്രതീക്ഷക്കുന്നത്.
മറ്റ്ഇന്ധനങ്ങളില് ഓടുന്ന സമാന മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തന ചെലവില്‍ ഏകദേശം 40 ശതമാനം ലാഭമാണുണ്ടാകുക.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച