എന്എസ്ഡിഎല്‍ ഇ-ഗവര്‍ണ്‍സ് ഇനി പ്രൊടീയാന്‍ ഇ-ഗവ് ടെക്‌നോളജീസ് ലിമിറ്റഡ്

Posted on: December 11, 2021

കൊച്ചി: പ്രമുഖ ഐടി അധിഷ്ഠിത സേവന കമ്പനിയായ എന്എസ്ഡിഎല്‍ ഇ-ഗവര്‍ണ്‍സ് ഇനി മുതല്‍ പ്രൊടീയാന്‍ ഇ-ഗവ് ടെക്‌നോളജീസ് ലിമിറ്റഡ് എന്ന പേരില് അറിയപ്പെടും. ഐസിടി രംഗത്തും ഇഗവര്‍ണ്‍സ് രംഗത്തും മാറ്റങ്ങള്‍ കൊണ്ടു വരുന്ന ആഗോള മുന്നിരക്കാരായി മാറുകയെന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നീക്കം.

പൊതുജനങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കമ്പനി സര്‍ക്കാരുമായി സഹകരിച്ചു വരുന്നുണ്ടെന്നും ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഇ-ഗവര്‍ണ്‍സ് സേവനങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ പ്രൊടീയാന്‍ ഇ-ഗവ് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുരേഷ് സേത്തി പറഞ്ഞു.

 

TAGS: NSDL |