ഐ.സി.എ.ഐ. അന്താരാഷ്ട്ര സെമിനാര്‍

Posted on: November 24, 2021

തൃശ്ശൂര്‍ : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് അബുദാബി ചാപ്റ്ററിന്റെ 33-മത് വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും മണപ്പുറം ഫിനാന്‍സ് എം ഡി യും സി ഇ ഓ യുമായ വി പി നന്ദകുമാര്‍ പങ്കെടുക്കും. നവംബര്‍ 25,26 തീയതികളിലായി അബുദാബിയില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ 18 ഓളം പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും അവതരിപ്പിക്കും.

ഐ.സി.എ.ഐ. അബുദാബി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്ന ഏക വ്യക്തിയാണ് വി പി നന്ദകുമാര്‍. ചടങ്ങില്‍, വലപ്പാട് എന്ന ഗ്രാമത്തില്‍ ചെറിയ മൂലധനത്തില്‍ രണ്ടു ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഫിനാന്‍സ്സിന്റെ ഇന്നത്തെ വളര്‍ച്ച, ബിസിനസ് സംരംഭകളിലെ ആദ്യകാല തടസ്സങ്ങളും വെല്ലുവിളികളും, പ്രചോദനം നല്‍കിയ ഘടകങ്ങള്‍, കമ്പനിയെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട്, എന്നീ സംരംഭക മികവിനെ കുറിച്ചു വി പി നന്ദകുമാര്‍ സംസാരിക്കും.

എച്ച്.ഡി.എഫ്.സി. സി.ഇ.ഒ. കെകി മിസ്ട്രി, ബോളിവുഡ് നടന്‍ ശേഖര്‍ കപൂര്‍, പാരാലിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് ഭവാനി പട്ടേല്‍,മുന്‍ നിര മാധ്യമ പ്രവര്‍ത്തകനായ സി.ഇ.ഒ. സുധീര്‍ ചൗധരി, സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധന്‍ രമേഷ് ഭവാനി എന്നിവരും സെമിനറില്‍ അവതരണങ്ങള്‍ നടത്തും.ബോളിവുഡ് സംഗീതസംവിധായകന്‍ സച്ചിന്‍ ജിഗര്‍ നയിക്കുന്ന സംഗീതവിരുന്നും 26-ന് വൈകീട്ട് അബുദാബിയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അരങ്ങേറും. സംരംഭക വിജയത്തിലേക്കുള്ള പാഠങ്ങള്‍ അറിയുവാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും 900 ത്തോളം അംഗങ്ങള്‍ പങ്കെടുക്കുമെന്നു അധികൃതര്‍ അറിയിച്ചു.