ആയുര്‍വേദമേഖലയില്‍ സീതാറാമിന്റെ പങ്ക് വലുത്: കേന്ദ്രമന്ത്രി സര്‍ബാനന്ദ

Posted on: November 15, 2021

തൃശൂര്‍ : നൂറുവര്‍ഷക്കാലത്ത സീതാറാം ആയുര്‍ വേദ ലിമിറ്റഡിന്റെ ആരോഗ്യപരിപാലനം ഭാരതത്തിന്റെ ആയുര്‍വേദ മേഖലയില്‍ വലിയ നേട്ടമാണെന്നു കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അഭിപ്രായപ്പെട്ടു. സീതാറാം ആയുര്‍വേദ ലിമിറ്റഡിന്റെ ശതാബ്ദി ആഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീതാറാം ആയുഷ് ലാബിന്റെ ഉദ്ഘാടനം കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായികിര്‍വഹിച്ചു. സീതാറാമിന്റെ ആചാരരസായന പോര്‍ട്ടല്‍ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്തു.

ഡോ, ഗുര്‍ദീപ് സിംഗിന് ആയുര്‍വേദ രത, ഡോ. എല്‍ മഹാദേവന് അപുര്‍വ വൈദ്യ, ഡോ. സി. പി. മാത്യുവിനു മരണാനന്തര ബഹുമതിയായി ആയുഷ് മിത, ഡോ. എല്‍. പ്രസാദിന് ഏകലവ്യ എന്നീ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആയുഷ് അംബാസിഡര്‍ ഹന്‍സ് വെറ്റസ്റ്റെയ്ന്‍, ജര്‍മനിയിലെ ആയുഷ് അംബാസിഡര്‍ മാര്‍ക്കസ് ഹേജ്മാന്‍, റഷ്യയിലെ ആയുഷ് അംബാസിഡര്‍ യൂറി കിര്യാനോവ് എന്നിവര്‍ക്ക് ആയുഷ് സഞ്ചാര്‍ ആവാര്‍ഡുകള്‍ നല്‍കി.

ടി.എന്‍. പ്രതാപന്‍ എംപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീതാറാം ആയുര്‍വേദ ലിമിറ്റഡ് എംഡി ഡോ. ഡി. രാമനാഥന്‍, ഡയറക്ടര്‍ ഡോ. വിഘ്‌നേശ് ദേവരാജ്, ഡോ. കെ. മുരളീധരന്‍, ഡോ. ശ്രീജ സുകേശന്‍, ഡോ.വിശാല്‍ ഗോവിന്ദഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആദ്യ ദിവസം നടന്ന വെബിനാര്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രന്‍ എംഎല്‍എ, നാഷണല്‍ മെഡിസിനല്‍ പ്ലാന്‍ ബോര്‍ഡ് സിഇഒ ഡോ. തനുജ നേസരി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമേഹത്തെ ആസ്പദമാക്കിയുള്ള വെബിനാറില്‍ ഡോ. എം.ആര്‍. വാസുദേവന്‍ നമ്പൂതിരി, ഡോ. എല്‍. മഹാദേവന്‍, ഡോ. എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Sitaram |