കൊച്ചിൻ ഷിപ്പ് യാർഡ് നിർമ്മിച്ച എംവി സിന്ധു ആൻഡമാൻ നിക്കോബാറിന് കൈമാറി

Posted on: March 29, 2021

കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച പാസഞ്ചര്‍, ചരക്ക് കപ്പല്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഭരണകൂടത്തിന് കൈമാറി. ‘സിന്ധു’ എന്ന് പേരിട്ടിരിക്കുന്ന കപ്പലിന്റ കൈമാറ്റം ശനിയാഴ്ച കൊച്ചി കപ്പല്‍ശാലയില്‍ പ്രോട്ടോകോളില്‍ ഒപ്പുവെച്ചുകൊണ്ട് നടന്നു.

ഷിപ്പിംഗ് സര്‍വീസസ് ഡയറക്ടര്‍ അഷുതോഷ് പാണ്ഡ, സി.എസ്. എല്‍. ഷിപ്പ് ബില്‍ഡിംഗ് വിഭാഗം ജനറല്‍ മാനേജര്‍ എ. ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സി.എസ്.എല്‍ സി.എം.ഡി. മധു എസ്. നായരുടെ
സാന്നിധ്യത്തില്‍ പ്രോട്ടോകോള്‍ രേഖകളില്‍ ഒപ്പുവെച്ചു.

കേന്ദ്ര സര്‍ക്കാരിന്റ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു കീഴില്‍ നിര്‍മിച്ച കപ്പലാണിത്. ആന്‍ഡമാന് വേണ്ടി നിര്‍മിക്കുന്ന നാല് കപ്പലുകളില്‍ ഒന്നിന്റ കൈമാറ്റമാണ് ഇപ്പോള്‍ നടന്നത്.

 

TAGS: Kochin Shipyard |