ചീഫ് സെക്രട്ടറി വി.പി. ജോയിയെ സെന്റ് പീറ്റേഴ്‌സ് കോളജ് ആദരിച്ചു

Posted on: March 16, 2021

 


കോലഞ്ചേരി: സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ നടന്ന യോഗത്തില്‍ സ്വീകരണം നല്‍കി. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ വി.പി. ജോയിക്ക് മാനേജ്‌മെന്റ്, അധ്യാപകര്‍, അനധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, പി.ടി.എ, വിദ്യാര്‍ഥികളും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. യോഗത്തില്‍ കോളജ് ട്രറ്റ് സെക്രട്ടറി ഡോ. വിജു ജേക്കബ് അധ്യക്ഷത വഹിച്ചു.

എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിവിധ വിഷയങ്ങളില്‍ റാങ്ക് കരസ്ഥമാക്കിയവരേയും, ദേശീയതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച കായികതാരങ്ങളേയും, റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത റോസ് ബേബിക്കും യോഗത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. മത്തായിയുമായി വിദ്യാര്‍ഥികള്‍ സംവാദം നടത്തി. കോളജ് ട്രസ്‌ചെയര്‍മാന്‍ ബാബു പോള്‍, ട്രഷറാര്‍ ഡോ. ശശി എളുര്‍, പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ്, ജിന്‍ എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

TAGS: V.P Joy IAS |